‘നവസത്യാഗ്രഹ് ബൈഠക്’..കോണ്‍ഗ്രസിന്‍റെ വിശാല പ്രവര്‍ത്തക സമിതി യോഗം ഇന്ന്..

കോൺഗ്രസിന്‍റെ വിശാല പ്രവർത്തകസമിതിയോഗം ഇന്ന് കർണാടകയിലെ ബെലഗാവിയിൽ ചേരും. യോഗത്തിൽ പങ്കെടുക്കാൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം രാഹുൽ ഗാന്ധി ബെലഗാവിയിലെത്തി. നൂറ് വർഷം മുൻപ്, 1924-ൽ, ബെലഗാവിയിൽ വെച്ചാണ് മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തത്. ഇതിന്‍റെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് അതേ സ്ഥലത്ത് വച്ച് തന്നെ വീണ്ടും പ്രവർത്തകസമിതി ചേരുന്നത്.
‘നവസത്യാഗ്രഹ് ബൈഠക്’ എന്ന് പേരിട്ട വിശാലപ്രവർത്തകസമിതിയോഗം വൈകിട്ട് മൂന്ന് മണിക്കാണ് തുടങ്ങുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യോഗത്തിന് ആധ്യക്ഷം വഹിക്കും. നാളെ ബെലഗാവിയിൽ ‘ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ” എന്ന പേരിൽ മെഗാറാലിയുമുണ്ടാകും. മല്ലികാർജുൻ ഖർഗെ, എംപിമാരായ രാഹുൽ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ ബെലഗാവിയിലെത്തി.




