മൃതദേഹം ചിന്നിചിതറിയ നിലയിൽ.. അവയവങ്ങളെല്ലാം പുറത്ത്.. ഇനി ഇതുപോലൊരു ദാരുണമായ സംഭവമുണ്ടാകാന്‍ സമ്മതിക്കില്ല.. വൻ പ്രതിഷേധം…
കോതമംഗലം കുട്ടമ്പുഴ ഉരുളന്‍തണ്ണിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് നാട്ടുകാര്‍. ഇനി ഇതുപോലൊരു ദാരുണമായ സംഭവമുണ്ടാകാന്‍ സമ്മതിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അപ്പനും അമ്മയ്ക്കും ഏക ആശ്രയമാണ് എല്‍ദോസ് എന്നും നാട്ടുകാര്‍ പറഞ്ഞു. കാട്ടാനയുടെ ആക്രമണമുണ്ടായ വഴിയില്‍ വെട്ടവും വെളിച്ചവുമില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.വൈകിട്ട് ചോറുമായി അമ്മ കാത്തിരിക്കുമ്പോള്‍ മകന്റെ അവസ്ഥ ഇങ്ങനെയാണ്. കഷ്ണങ്ങളല്ല, ആളില്ലാത്ത അവസ്ഥയാണ്. പണ്ഡവും കുടലും എല്ലാം പുറത്തുകിടക്കുകയാണ്. ഇനി ഇതുപോലൊരു ദാരുണമായ സംഭവമുണ്ടാകാന്‍ സമ്മതിക്കില്ലന്നും നാട്ടുകാർ ആരോപിച്ചു.
ആന കണ്ട് ഓടിച്ചിട്ട് പിടിച്ച് മരത്തിനിട്ട് അടിച്ചാണ് അവനെ കൊന്നിരിക്കുന്നത്. രണ്ട് ഭാഗത്തായി വലിച്ച് കീറിയിട്ടിരിക്കുകയാണ്. പുറകെ വന്ന ആളാണ് മൃതദേഹം കണ്ടത്.പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചാണ് പ്രതിഷേധം. മൃതദേഹം എടുക്കാനായി അനുവദിച്ചില്ല. ആംബുലന്‍സ് തിരിച്ചയക്കുകയും ചെയ്തു. സംഭവത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനം നടത്തുന്നതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും നേരത്തെ കൊടുത്തുകഴിഞ്ഞതാണ്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയതാണെന്നും മന്ത്രി പ്രതികരിച്ചു. എന്നാൽ നിർദേശം നടപ്പിലാകാൻ വൈകിയതിൻ്റെ കാരണം അന്വേഷിക്കുമെന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.