യുവാവിന് വെട്ടേറ്റു.. സുഹൃത്ത് കസ്റ്റഡിയിൽ…

ബാലരാമപുരത്ത് യുവാവിന് വെട്ടേറ്റു. ബാലരാമപുരം സ്വദേശി ടോണിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ടോണിയുടെ സുഹൃത്ത് ജിജോ പൊലീസ് പിടിയില്‍. ഇരുവരും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പൊലീസ് വ്യക്തമാക്കി.

ടര്‍ഫില്‍ കളിച്ചുകൊണ്ടിരിക്കവെയായിരുന്നു ആക്രമണം നടന്നത് . പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button