ചേർത്തല സ്വദേശിയെ അബൂദബിയിൽ മരിച്ചനിലയിൽ കണ്ടെത്തി…
ആലപ്പുഴയിലെ ചേർത്തല പള്ളിപ്പുറം സ്വദേശിയായ പ്രവീൺ റോയ് കല്ലറക്കൽകടവിനെ (42) അബൂദബിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇത്തിസലാത്തിലെ ഇലക്ട്രിക്ക് വിഭാഗത്തിൽ ജോലിചെയ്യുകയായിരുന്നു. എട്ടുവർഷത്തിലേറെയായി പ്രവാസിയാണ് റോയ് . പരേതരായ മാത്യു റോയിയുടെയും ത്രേസ്യാമ്മ റോയിയുടെയും മകനാണ്. ഭാര്യ: വീണാ പ്രവീൺ (നഴ്‌സ്, അൽനൂർ ആശുപത്രി അബുദാബി), മക്കൾ: അലാനിയ റോസ്, എനീ കാതറിൻ. സഹോദരി: പ്രിയങ്ക (കാനഡ). സംസ്‌കാരം നാട്ടിൽ.