ദേശീയ കായിക താരത്തിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനം…ആറു വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷൻ…

സ്കൂള്‍ കായിക താരത്തിന് ക്രൂര മര്‍ദ്ദനം. പാലക്കാട് പിഎംജി സ്കൂളിലെ ദേശീയ കായിക താരം കൂടിയായ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. കല്ലേക്കാട് സ്വദേശി അബ്ദുള്‍ നിഹാലിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനമേറ്റത്. ആക്രമണത്തിൽ അബ്ദുള്‍ നിഹാലിന്റെ ഇടത് കൈക്ക് ഗുരുതര പരിക്കേറ്റു.
പരിക്കേറ്റതോടെ റോളർ സ്കേറ്റിങ്ങ് ദേശീയ താരമായ അബ്ദുൾ നിഹാലിന്റെ കായിക പരിശീലനം ഒരു വർഷം മുടങ്ങും. ഈ വർഷത്തെ കായിക മേളയിൽ റിലേയിൽ സ്വർണ മെഡൽ നേടിയ പാലക്കാട് ജില്ലാ ടീമംഗമാണ് നിഹാൽ. ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടുതവണ കേരളത്തിനു വേണ്ടി സ്വർണം നേടിയിട്ടുണ്ട്.
മാർച്ചിൽ നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിനായുള്ള ഒരുക്കത്തിനിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. വിഷയത്തിൽ ആറു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെന്‍ഡ് ചെയ്തു. മകനെ മര്‍ദ്ദിച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിഹാലിന്റെ പിതാവ് നിസാർ വ്യ . സംഭവത്തിൽ സ്കൂളിലെ ആറു വിദ്യാർത്ഥികളെ പ്രതി ചേർത്ത് പാലക്കാട് ടൗൺ നോർത്ത് പൊലീസ് ആണ് കേസെടുത്തു. എഫ്ഐആറിൽ ഉൾപ്പെട്ട ആറു വിദ്യാർത്ഥികളെയും സ്കൂൾ പിടിഎ യോഗം ചേർന്ന് പത്തു ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.



