2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ദേശീയ പാർട്ടികൾക്ക് മൊത്തത്തിൽ ലഭിച്ചത് 6,648.563 കോടി രൂപ

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനയിൽ വലിയ കുതിപ്പെന്ന് റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ദേശീയ പാർട്ടികൾക്ക് സംഭാവനയിനത്തിൽ ലഭിച്ച പണത്തിലാണ് മുൻകാലങ്ങളെക്കാൾ വലിയ വർദ്ധനവ് രേഖപ്പെടുത്തിയത്. മുൻവർഷത്തേക്കാൾ 161 ശതമാനം വർദ്ധനയാണുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്

സംഭാവനകളിൽ ഭൂരിഭാഗവും കേന്ദ്രഭരണകക്ഷിയായ ബിജെപിക്കാണ് ലഭിച്ചത്. മറ്റു അഞ്ച് ദേശീയ പാർട്ടികൾക്ക് ചേർന്ന് ലഭിച്ച തുകയെക്കാൾ പത്തിരട്ടിയിലധികം വരുമാനമാണ് ബിജെപി സ്വന്തമാക്കിയത്. കോർപ്പറേറ്റ് സംഭാവനകളിൽ മാത്രം ബിജെപിക്ക് 5,717.167 കോടി രൂപ ലഭിച്ചു. ഏറ്റവും വലിയ സംഭാവന നൽകിയ സ്ഥാപനമായ പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് നൽകിയ 2,413.465 കോടി രൂപയിൽ 2,180 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. കൂടാതെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടി രൂപ സംഭാവനയായി നൽകി.

മൊത്തത്തിൽ ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന 6,648.563 കോടി രൂപയാണ്. ഇതിൽ ബിജെപിക്ക് 6,074.015 കോടി രൂപ ലഭിച്ചപ്പോൾ, മുൻവർഷത്തേക്കാൾ 171 ശതമാനം വർദ്ധന രേഖപ്പെടുത്തി. കോൺഗ്രസിന് 517.394 കോടി രൂപയും (84 ശതമാനം വർദ്ധന) ലഭിച്ചു. ആം ആദ്മി പാർട്ടിക്ക് 27.044 കോടി രൂപയാണ് ലഭിച്ചത്. രേഖപ്പെടുത്തി. കോൺഗ്രസിന് 517.394 കോടി രൂപയും (84 ശതമാനം വർധന) ലഭിച്ചു. ആം ആദ്മി പാർട്ടിക്ക് 27.044 കോടി രൂപയാണ് ലഭിച്ചത്.

Related Articles

Back to top button