പാസ്പോര്‍ട്ട് സേവനങ്ങൾ… ചാർജുകൾ എന്ന വ്യാജേനെ പണം ഈടാക്കുന്നു…വ്യാജ സൈറ്റുകൾ ഇവയാണ്….

പാസ്പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റികളെകുറിച്ച കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ ജാഗ്രത നിർദേശം. നിരവധി വെബ് സൈറ്റുകൾ ഉപഭോക്താക്കളിൽ നിന്നും ചാർജുകൾ എന്ന വ്യാജേനെ പണം ഈടാക്കുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പാസ്പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ മാത്രം ഉപയോഗിക്കുക. ഉപയോക്താക്കൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്നാണ് സർക്കാർ നിർദേശം. ഈ വ്യാജ വെബ്സൈറ്റ് ഏതൊക്കെയെന്നറിയാം

വ്യാജ വെബ്സൈറ്റുകൾ ഇവയാണ്:

www.indiapassport.org

www.online-passportindia.com

www.passportindiaportal.in

www.passport-india.in

www.passport-seva.in

www.applypassport.org

ഇവയെല്ലാം*.org, *.in, *.com എന്നീ ഡൊമെയ്നുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും മുകളില്‍ സൂചിപ്പിച്ച വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.

Related Articles

Back to top button