മാലിന്യ കൂമ്പാരത്തിന് സമീപം ദേശീയ പതാകകൾ കൂട്ടിയിട്ടിരിക്കുന്നു; ‘കടുത്ത അനാദരവ്, പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി

ദേശീയ പതാകയോട് കടുത്ത അനാദരവ് കാണിച്ചെന്ന് ആരോപിച്ച് പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെന്ററിലാണ് ദേശീയ പതാകയോട് അനാദരവ് കാണിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. ടൂറിസ്റ്റ് അമിനിറ്റി സെന്റർ കെട്ടിടത്തിന്റെ ഒരു ഭാഗത്തായി അലക്ഷ്യമായി ദേശീയ പതാകകൾ സൂക്ഷിക്കാതെ കൂട്ടിയിട്ടിരിക്കുകയാണെന്ന് പരാതി. വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റിയാണ് മലയാലപ്പുഴ പോലീസിനെ സമീപിച്ചിരിക്കുന്നത്. മാലിന്യ കൂമ്പാരത്തിന് സമീപമാണ് ദേശീയ പതാക കൂട്ടിയിട്ടിരിക്കുന്നത്. ആരാണ് ഇങ്ങനെ ചെയ്തത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇങ്ങനെചെയ്ത ആളുകൾ ആരാണെങ്കിലും അവരെ കാനെത്തി വേണ്ട നടപടിയെടുക്കണമെന്നാണ് കോൺഗ്രസ് സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Back to top button