നരേന്ദ്ര മോദി, അനിഴം നക്ഷത്രം, മൂകാംബികാ ക്ഷേത്രത്തിൽ നവചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപിയും കുടുംബവും

കൊല്ലൂർ മൂകാംബികയിൽ നവചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപിയും, കുടുംബവും. മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തിയാണ് കേന്ദ്രമന്ത്രി മടങ്ങിയത്. മോദിജിയുടെ ഉറച്ച അനുഭാവിയും സുഹൃത്തുമായ പുരുഷോത്തം റെഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബാസ്മതി അരി നല്കുകയുണ്ടായെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും, മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചു. കുടുംബ സമേതമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ സുരേഷ് ഗോപി എത്തിയത്. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.




