‘ചുമ്മാ വടികൊടുത്ത് അടി വാങ്ങരുത്’.. ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുതെന്ന് പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി…

ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങൾക്ക് മുതിരരുതെന്നും പ്രശ്നം പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും പ്രയോഗിക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്.നവാസ് ഷെരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്.ലഹോറിൽ വച്ചാണ് ഇരുവരും കണ്ടത്.

സിന്ധു നദീ ജല കരാർ റദ്ദാക്കാൻ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം മേഖലയിൽ യുദ്ധഭീഷണി ഉണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷരീഫിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങൾ അരുതെന്ന് നവാസ് ശരീഫ് സഹോദരനെ ഉപദേശിച്ചു എന്നാണ് വിവരം. നയതന്ത്ര മാർഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനസ്ഥാപിക്കണമെന്നും നവാസ് പറഞ്ഞു. മൂന്ന് തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ആളാണ് നവാസ് ഷരീഫ്.

Related Articles

Back to top button