തമിഴ്നാട് ബിജെപിയ്ക്ക് പുതിയ നായകന്‍.. പ്രഖ്യാപനം നാളെ.. ആരെന്നോ?…

ബിജെപി നിയമസഭാ കക്ഷി നേതാവും മുന്‍ മന്ത്രിയുമായ നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്നാട്ടില്‍ ബിജെപി അധ്യക്ഷനാകും. ചെന്നൈയിൽ പാർട്ടി ആസ്‌ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ വോട്ടെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെയായിരുന്നു അധ്യക്ഷനെ തിരഞ്ഞെടുത്തത്. വാനതി ശ്രീനിവാസൻ, കെ അണ്ണാമലൈ, പൊൻ രാധാകൃഷ്‌ണൻ തുടങ്ങി പത്ത് ബിജെപി നേതാക്കളാണ് നൈനാർ നാ​ഗേന്ദ്രനെ പിന്തുണച്ചത്.

എഐഎഡിഎംകെ നേതാവായിരുന്ന നൈനാര്‍ 2017-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.2020 വരെ അണ്ണാ ഡിഎംകെയിൽ പ്രവർത്തിച്ച നൈനാർ നാ​ഗേന്ദ്രൻ പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. ജയലളിത മന്ത്രിസഭയിൽ അംഗമായിരുന്നു. അണ്ണാ ഡിഎംകെയുമായി പൂർവ ബന്ധം പുലർത്തിയിരുന്നയാൾ കൂടിയാണ് നൈനാർ നാ​ഗേന്ദ്രൻ. തേവര്‍ സമുദായാംഗമാണ് എന്നുള്ളതാണ് നൈനാരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.

Related Articles

Back to top button