എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പ്; കെ സി വേണുഗോപാൽ

കേന്ദ്രത്തിന്റെ കാർബൺ പതിപ്പാണ് ആഭ്യന്തര വകുപ്പെന്ന് എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വീട് വളഞ്ഞ് അറസ്റ്റ് ചെയ്യാൻ കൊലക്കേസിലെ പ്രതിയാണോ സുബ്രഹ്മണ്യൻ? അദ്ദേഹം എങ്ങും ഒളിവിൽപോയിട്ടില്ല. കടകംപള്ളിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം എ ഐ ആണെന്ന് തോന്നുന്നുണ്ടോ. നിയമപരമായ നടപടിയെ ആരും ചോദ്യം ചെയ്യാറില്ല എന്നാൽ നിയമം എല്ലാവർക്കും ഒരുപോലെ തന്നെ ബാധകമായിരിക്കണമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. കടകംപള്ളിയും, പോറ്റിയുമായുള്ള പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്ക് മാത്രമാണ് പൊലീസ് പരിരക്ഷ.എൻ സുബ്രഹ്മണ്യന്റെ അറസ്റ്റ് ഇരട്ടത്താപ്പാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇതൊക്കെ കാണിച്ച് പേടിപ്പിച്ച് സ്വർണക്കൊള്ള മറച്ചുവെക്കാമെന്ന് ആരും കരുത്തേണ്ടെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം, മൊഴിയെടുക്കാനെന്ന് പറഞ്ഞാണ് തന്നെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുവന്നതെന്നും രാവിലെ തന്നെ പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുകയായിരുന്നുവെന്നും പ്രാഥമിക കാര്യങ്ങൾ പോലും നടത്താൻ സമ്മതിക്കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും എൻ സുബ്രഹ്മണ്യൻ പ്രതികരിച്ചു. സുബ്രഹ്മണ്യനെ കസ്റ്റഡിയിൽ എടുത്തതിൽ ചേവായൂർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്. സുബ്രമഹ്ണ്യനെ വിട്ടയക്കണം എന്നാണ് ആവശ്യം. KPCC ജനറൽ സെക്രട്ടറി പി.എം നിയാസ് അടക്കമുള്ളവർ പോലീസ് സ്റ്റേഷനിൽ എത്തി.




