ഐഎഎസ് തലപ്പത്ത് തമ്മിലടി..ജയതിലക് തന്നെയാണ് ‘മാടമ്പള്ളിയിലെ ചിത്തരോഗി’യെന്ന് എന്‍ പ്രശാന്ത്…
പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ ഫയലുകള്‍ കാണാതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് തമ്മിലടിച്ച് ഉദ്യോഗസ്ഥർ.തനിക്കെതിരായ വാര്‍ത്തയ്ക്കു പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്ന് പരസ്യമായി കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് . തനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ തയാറാക്കി പത്രത്തിനു നല്‍കുന്ന ഡോ. ജയതിലകിനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താന്‍ നിര്‍ബന്ധിതനായിക്കുകയാണെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചു.കുറിപ്പിനു താഴെ ജയതിലകിന്റെ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ചോരുന്നുവെന്ന് കമന്റില്‍ ചോദിച്ചയാള്‍ക്ക്, ജയതിലക് തന്നെയാണ് മാടമ്പള്ളിയിലെ ചിത്തരോഗി എന്നാണ് പ്രശാന്ത് നല്‍കിയ മറുപടി.