ബജറ്റിന് മുൻപ് ‘സന്തോഷ വാർത്ത’ പങ്കുവച്ച് ധനമന്ത്രി… നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും…..

ഒട്ടേറെ ക്ഷേമ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമപെൻഷൻ വർദ്ധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം ,പന്ത്രണ്ടാം ശമ്പളം പരിഷ്കരണ കമ്മീഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകാൻ ഇടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്നാണ് സഭയിൽ നടക്കുക. ഈ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ . ക്ഷേമപെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർധന പ്രതീക്ഷിക്കുന്നുണ്ട് .150 രൂപ വർദ്ധിപ്പിച്ച് പെൻഷൻ തുക 1850 ആക്കണമെന്ന് ശുപാർശയും മന്ത്രിക്ക് മുന്നിലുണ്ട് .

ബജറ്റിനു മുന്നോടിയായി ധനമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റും ഇതോടൊപ്പം തന്നെ വൈറലായി മാറിയിട്ടുണ്ട് .”ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാനം ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത് .ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധന ഉണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തികഞെരുക്കം അനുഭവിക്കേണ്ടി വന്നു .

സാമ്പത്തിക വികസനം വികസന ക്ഷേമ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ട്. നിർണായകമായ പല വികസന പദ്ധതികൾക്കും ഈ കാലയളവിൽ തുടക്കം കുറിച്ചു. മുൻ സർക്കാരിന്റെ അഭിമാന പദ്ധതികൾ ഒരു മുടക്കവും കൂടാതെ മുന്നോട്ടു കൊണ്ടുപോയി .സാമൂഹ്യ ക്ഷേമരംഗത്തും മെച്ചപ്പെട്ട നിലയിൽ പണം ചെലവഴിച്ചു .ഇപ്പോൾ സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ നാം അതിജീവിക്കുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിനു മുന്നോടിയായി പങ്കുവെക്കാനുള്ള ത്.നമ്മുടെ നാടിന്റെ ഭാവിക്കു മുതൽക്കൂട്ടാക്കുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നും” മന്ത്രി കുറിപ്പിൽ പറയുന്നു.

Related Articles

Back to top button