മന്ത്രി ഗണേഷ്‍കുമാറിന്‍റെ നിർദ്ദേശം അക്ഷരംപ്രതി നടപ്പാക്കി എംവിഡി ഉദ്യോഗസ്ഥര്‍…

കൊച്ചി: ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം അക്ഷരംപ്രതി നടപ്പാക്കി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. കൊച്ചിയിൽ പിടിച്ചെടുത്ത നൂറുകണക്കിന് എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ മണ്ണുമാന്ത്രിയന്ത്രം കയറ്റി നശിപ്പിച്ചു.

എയ‍ർ ഹോൺ പരിശോധന ഇനിയും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റോഡ് റോളറിന് പകരം ജെസിബിയിൽ റോഡ് റോളർ ഭാഗം ഘടിപ്പിച്ചായിരുന്നു നടപടി. കഴിഞ്ഞ കുറച്ചു ദിവസമായി നടന്ന പ്രത്യേക ഡ്രൈവിൽ പിടിച്ചെടുത്ത എയര്‍ഹോണുകളാണ് ഒന്നിച്ച് നശിപ്പിച്ചത്. കൊച്ചിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിൽ നൂറുകണക്കിന് എയര്‍ഹോണുകളാണ് പിടിച്ചെടുത്തത്. ഇവയെല്ലാം ഒന്നിച്ച് കൊണ്ടുവന്നാണ് ഇന്ന് ഉച്ചയോടെ നശിപ്പിച്ചത്.

Related Articles

Back to top button