ലൈസൻസ് ടെസ്റ്റിന്പുതിയ സർക്കുലർ ഇറക്കി മോട്ടോർ വാഹനവകുപ്പ്..

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ലെന്നത് അടക്കമുള്ള നിബന്ധനകള്‍ മാറ്റം വരുത്തി മോട്ടോര്‍ വാഹന വകുപ്പ്.

പഴയ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങി.ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.

ഡ്രൈവിങ് ടെസ്റ്റിന് ഡ്രൈവിങ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്ബോര്‍ഡ് കാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button