പാടത്തും കായലിലും കലുങ്കിലും വീഴാതിരിക്കാം’, മാപ്പിടുമ്പോൾ ഓണാവട്ടെ ഓഡിയോ.. നിർദ്ദേശവുമായി എംവിഡി

വാഹനങ്ങളിൽ ലഭ്യമായ മാപ്പുകൾ ഉപയോഗിച്ച് യാത്രക്കാർ നദിയിലും പാടത്തും ഇടുങ്ങിയ റോഡിലും കുടുങ്ങുന്നത് പതിവ് കാഴ്ചയായതിന് പിന്നാലെ സുരക്ഷിത യാത്രയ്ക്കുള്ള നി‍ർദ്ദേശവുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്. മാപ്പുകൾ ഓൺ ചെയ്യുമ്പോൾ ഒപ്പം ഓഡിയോ നാവിഗേഷനും ഓണാക്കി തന്നെയിടാനാണ് എംവിഡി നിർദ്ദേശം. നാവിഗേഷൻ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഓഡിയോ പ്രവർത്തനക്ഷമമാക്കുന്നത് യാത്രകൾ കൂടുതൽ സുരക്ഷിതമാക്കും. സ്‌ക്രീനിൽ നോക്കാതെ തന്നെ വരാനിരിക്കുന്ന വളവുകൾ, ട്രാഫിക് അലേർട്ടുകൾ എന്നിവ പോലുള്ള നിർണായക വിവരങ്ങൾ ലഭ്യമാകുന്നതിനാൽ ഡ്രൈവിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വോയ്‌സ് നാവിഗേഷൻ അനുവദിക്കുന്നതാണ് ഇത്തരമൊരു നിർദ്ദേശത്തിന് എംവിഡിയെ പ്രേരിപ്പിക്കുന്നത്. 

സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വേഗതയേറിയ വഴികൾക്കായുള്ള നിർദ്ദേശങ്ങളും സമയബന്ധിതമായി ലഭിക്കുന്നു, ഇത് കൂടുതൽ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്നുവെന്നും എംവിഡി വിശദമാക്കുന്നത്. ശരിയായി മൗണ്ട് ചെയ്യാത്ത ഡിവൈസുകളിലെ മാപ്പ് നിരന്തരം പരിശോധിക്കുന്നതിന് നിങ്ങളുടെ കൈകൾ പലപ്പോഴും സ്റ്റിയറിംഗ് വീലിൽ നിന്ന് എടുക്കേണ്ടി വരുന്നു.

നാവിഗേഷൻ ആപിലെ ഓഡിയോ സന്ദേശങ്ങളെ ആശ്രയിക്കുന്നത് വഴി ഇത് കുറക്കാൻ സാധ്യമാണ്. നാവിഗേഷൻ ഡിവൈസുകൾ റോഡിലെ കാഴ്ചകൾ മറയാതെയും ശ്രദ്ധമാറാതെയും വീക്ഷിക്കാവുന്ന തരത്തിൽ തന്നെ മൗണ്ട് ചെയ്യുക. അപരിചിതമായതോ സങ്കീർണ്ണമായതോ ആയ റോഡ് നെറ്റ്‌വർക്കുകളിൽ, ശരിയായ തിരിവുകൾ നടത്തുന്നതിന് ശബ്ദ സന്ദേശങ്ങളായി ദിശകളും ലെയ്ൻ മാർഗ്ഗനിർദ്ദേശവും ലഭ്യമാക്കുന്നത് ശ്രദ്ധയോടെ വഴി തെറ്റാതെ വാഹനം ഓടിക്കുന്നതിനു വളരെ സഹായകമാണ്.

Related Articles

Back to top button