‘ഇടതുമുന്നണിയ്ക്ക് തിരിച്ചടിയില്ല’, കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മില്ല…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയ്ക്ക് തിരിച്ചടി ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടത് മുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും എ വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ കമ്മിറ്റികൾ ഈ മാസം തന്നെ ചേരുമെന്നും തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനെ തോൽപ്പിക്കാൻ യുഡിഎഫും ബിജെപിയുമായി ധാരണയുണ്ടായിയെന്നും സിപിഎമ്മിനെതിരെ കപട മുദ്രാവാക്യം ഉണ്ടായെന്നും ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനമൊട്ടാകെ എടുത്താൽ ബിജെപി മുന്നേറ്റമില്ലെന്ന് പറഞ്ഞ ഗോവിന്ദൻ, കോൺഗ്രസമുമായി ഒരിടത്തും സഹകരിക്കില്ലെന്നും വ്യക്തമാക്കി.

മുങ്ങുന്ന കപ്പല്ലെന്ന് പറഞ്ഞവരുണ്ട്. അങ്ങനെ മുങ്ങുന്നില്ല എന്നാണ് സിപിഎം കണക്ക്. 58 സീറ്റിന്റെ കണക്ക് പറയുന്നവർ തളിപ്പറമ്പിലെ അടക്കം ഏകപക്ഷീയ ജയം കണക്കാക്കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള രാഷ്ട്രീയ അടിത്തറ വോട്ട് കണക്കിൽ വ്യക്തമാണ്. ജില്ലാ പഞ്ചായത്ത് കണക്കെടുത്താൽ സ്ഥിതി വ്യക്തമാണ്. മധ്യകേരളത്തിലേയും മലപ്പുറത്തേയും വോട്ട് ചോർച്ച പ്രത്യേകം പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Articles

Back to top button