ഒക്ടോബർ മൂന്നിന് ഭാരത ബന്ദ്..

വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്. ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെയാണ് ബന്ദ്.

ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ രാവിലെ എട്ടുമണി മുതൽ ഉച്ചയ്‌ക്ക് രണ്ടുമണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്, സേവ് കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

വഖഫ് (ഭേദഗതി) ബിൽ 2025 നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രകടനമാണ് ഈ ബന്ദ് എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ബന്ദ് സമാധാനപരമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.

നിയമത്തെക്കുറിച്ച് സംസാരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ പങ്കാളിത്തം തേടാനും മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി ഉൾപ്പെടെയുള്ള ബോർഡ് ഭാരവാഹികൾ പള്ളികളിലെ ഖത്തീബുമാരോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button