തിരുവമ്പാടിയിൽ മുസ്ലിം ലീഗിലെ ഭിന്നത മറനീക്കി പുറത്തേക്ക്; പാർട്ടി കൊടിയും ചിഹ്നവും ഉപയോഗിച്ച് വിമത നേതാക്കളുടെ യോഗം…
തിരുവമ്പാടിയിൽ മുസ്ലിം ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമതർ രംഗത്ത്. മുസ്ലിം ലീഗ് അച്ചടക്ക നടപടി എടുത്തവർ തിരുവമ്പാടിയിൽ യോഗം ചേരുകയാണ്. പാർട്ടിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ചാണ് പരിപാടി. പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് രൂപം നൽകാനാണ് യോഗം വിളിച്ചതെന്ന് വിമത നേതാക്കൾ വ്യക്തമാക്കി
വിമത നീക്കം നടത്തിയതായി ആരോപിച്ച് ഒൻപത് പേരെ ലീഗ് നേതൃത്വം അടുത്തിടെ സസ്പെൻഡ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ വിളിച്ചു ചേർത്തത്. തിരുവമ്പാടി ലീഗിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃത്വം രണ്ടംഗ കമ്മീഷനെ നിയോഗിച്ചതിന് പിന്നാലെയാണ് വിമതർ യോഗം ചേർന്നത്.

