വീടിനുള്ളിൽ മരണമുന്നറിയിപ്പ്…ആലപ്പുഴയിൽ ഉറക്കം നഷ്ടപ്പെട്ട് യുവാവ്….
അമ്പലപ്പുഴ: മത്സ്യതൊഴിലാളി യുവാവിൻ്റെ വീട്ടിൽ മരണമുന്നറിയിപ്പ് പോസ്റ്റർ.ഭീതിയിൽ ഉറക്കമില്ലാതെ യുവാവ് .പുറക്കാട് പഴയങ്ങാടി കെ.കെ.ഭവനിൽ കലേഷ് കലാധരൻ്റെ വീട്ടിലെ ഹാളിലാണ് പോസ്റ്റർ ഒട്ടിച്ചത്.നിൻ്റെ മരണം ഉറപ്പ് – ബ്ലാക്ക്ഡാലിയ എന്നാണ് മാർക്കർ പെൻ ഉപയോഗിച്ച് എഴുതി വെച്ചത്.കലേഷിൻ്റെ വൃദ്ധയായ മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കലേഷ് മത്സ്യ ബന്ധനത്തിനായി ബോട്ടിലും
ഭാര്യയും രണ്ടു മക്കളും പുറത്തും പോയിരുന്ന സമയത്താണ് പോസ്റ്റർ പതിപ്പിച്ചത്.കലേഷ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.ഭയപ്പാട് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നാണ് യുവാവ് പറയുന്നത്.