ചവറയിൽ യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ…

ചവറ പ​ന്മ​ന ഇ​ട​പ്പ​ള്ളി​കോ​ട്ട ജ​ങ്ഷ​നി​ല്‍വെ​ച്ച് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ന്മ​ന ചി​റ്റൂ​ര്‍ ശി​വ​മ​ന്ദി​ര​ത്തി​ല്‍ അ​നി​ല്‍ കു​മാ​ര്‍ (46) ആ​ണ് ച​വ​റ പൊലീസിന്റെ പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് 1.30 മ​ണി​യോ​ടെ നാ​ട്ടു​കാ​ര്‍ നോ​ക്കി നി​ല്‍ക്കെ​യാ​ണ് പ​ന്മ​ന സ്വ​ദേ​ശി​നി​യാ​യ സ​ന്ധ്യ​ക്ക് കു​ത്തേ​ല്‍ക്കു​ന്ന​ത്. പ്ര​തി​യും യു​വ​തി​യു​ടെ ഭ​ര്‍ത്താ​വു​മാ​യു​ള്ള മു​ന്‍വി​രോ​ധ​മാ​ണ് ക​ത്തി​ക്കു​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ യു​വ​തി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ച​വ​റ പൊ​ലീ​സ് ഉ​ട​ന്‍ ത​ന്നെ പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ച​വ​റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button