24 നില കെട്ടിടത്തില്‍ തീപിടിത്തം: ഒരു മരണം 18 പേര്‍ക്ക് പരുക്ക്…

24 നില കെട്ടിടത്തിൽ ഞായറാ‍ഴ്ചയുണ്ടായ തീപിടിത്തത്തില്‍ ഒരു മരണവും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദഹിസർ ഈസ്റ്റിലെ ശാന്തി നഗറിലെ ന്യൂ ജനകല്യാൺ സൊസൈറ്റിയില്‍ വൈകിട്ട് മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.ഇരുപത്തിനാല് നില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ അകപ്പെട്ട മുപ്പത്തിയാറ് പേരെ രക്ഷപ്പെടുത്തുകയും. പത്തൊൻപത് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ഉള്‍പ്പെട്ട ഒരു സ്ത്രീയാണ് മരണപ്പെട്ടത്.

Back to top button