മുംബൈ ബോട്ടപകടത്തിൽപ്പെട്ട് കാണാതായ മലയാളി കുടുംബം….ആറു വയസ്സുകാരൻ ഏബിൾ ഇനി….
13 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ബോട്ടപകടത്തിൽപ്പെട്ട് കാണാതായ മലയാളി കുടുംബം സുരക്ഷിതർ. ആറു വയസ്സുകാരൻ ഏബിളിനെ മാതാപിതാക്കൾക്കൊപ്പം വിട്ടു. അല്പസമയങ്ങൾക്കു മുമ്പാണ് കുട്ടിയെ കുടുംബാംഗങ്ങൾക്ക് ഒപ്പം വിട്ടയച്ചത്. നിലവിൽ മാതാപിതാക്കൾ ആശുപത്രിയിൽ ആണുള്ളത്. ആദ്യം വീഡിയോ കോൾ ചെയ്ത് ബന്ധുക്കൾ മാതാപിതാക്കളെ കുട്ടിക്ക് കാണിച്ചുകൊടുക്കുകയും അവർ സുരക്ഷിതരെന്ന് ഉറപ്പുവരുത്തി പോലീസുമായി സംസാരിച്ച ശേഷമാണ് കുട്ടിയെ കുടുംബാംഗങ്ങൾക്ക് ഒപ്പം വിട്ടയച്ചത്. ഇവർ കാന്തിവലി സ്വദേശികളാണ്. പത്തനംതിട്ട സ്വദേശികളാണ് ഏബിളിന്റെ അച്ഛനും അമ്മയും. ഒരു വിനോദയാത്രയുടെ ഭാഗമായാണ് ഇവർ മുംബൈയിൽ എത്തിയത്.