മുംബൈ ബോട്ടപകടം.. കാണാതായവരിൽ മലയാളി കുടുംബവും.. വിവരമറിഞ്ഞത് ആറുവയസുകാരൻ മാതാപിതാക്കളെ തിരക്കിയപ്പോൾ…

മുംബൈ ബോട്ടപകടത്തിൽ കാണാതായവരിൽ മലയാളി കുടുംബവും ഉണ്ടെന്നാണ് വിവരം. തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അപകടത്തിൽ പരിക്കേറ്റ കുട്ടി അറിയിച്ചു. 6 വയസുകാരനായ ഈ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ മലയാളികളാണ്. ഇവർക്കായി ആശുപത്രികളിലും തിരച്ചിൽ നടക്കുകയാണ്.

അതേസമയം ബോട്ടപകടവുമായി ബന്ധപ്പെട്ട് നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ് എടുത്തു. ആളുകളുടെ ജീവൻ അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിക്കുക അടക്കം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബോട്ടിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ശ്രാവൻ ചൗധരിയുടെ പരാതിയിൽ ആണ് നടപടി. അപകടത്തിൽ 13 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

Related Articles

Back to top button