മുംബൈക്കും ഗുജറാത്തിനും എട്ടിന്റെ പണികൊടുത്ത് ഇംഗ്ലണ്ട്…സൂപ്പർ താരങ്ങളെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തി…

ഐപിഎല്‍ പുനരാരംഭിക്കാനിരിക്കെ മുൻനിര ടീമുകളായ ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് തിരിച്ചടി. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമായതോടെ ഐപിഎല്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു, എന്നാല്‍ മേയ് 17 മുതല്‍ ടൂ‍‍ര്‍ണമെന്റ് പുനരാരംഭിക്കും. ജൂണ്‍ മൂന്നിനായിരിക്കും ഐപിഎല്‍ ഫൈനല്‍.

ഇതിനിടെയാണ് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ജോസ് ബട്ട്ല‍ര്‍ (ഗുജറാത്ത് ടൈറ്റൻസ്), വില്‍ ജാക്ക്‌സ് (മുംബൈ ഇന്ത്യൻസ്), ജേക്കബ് ബെഥല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) എന്നീ താരങ്ങള്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയിട്ടുണ്ട്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. ഐപിഎല്ലില്‍ പ്ലേ ഓഫ് നടക്കുന്ന സമയത്തുതന്നെയായിരിക്കും വിൻഡീസ് പരമ്പരയും.

Related Articles

Back to top button