ഒന്നും രണ്ടുമല്ല, വാഴത്തോട്ടത്തിൽ നിന്ന് പലപ്പോഴായി മോഷണം പോയത് 26000 രൂപയുടെ വാഴക്കുലകൾ… ഒടുവിൽ കള്ളന്മാർ…

വാഴക്കുലകൾ മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കാഞ്ഞിരംകുളം കഴിവൂർ സ്വദേശികളായ ശരത്ത്(21) സൂരജ്(21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്. പയറ്റുവിള സ്വദേശി രാമചന്ദ്രനും സുഹൃത്തുക്കളും ചേർന്നു നടത്തിയ കൂട്ടുകൃഷി വാഴത്തോട്ടത്തിൽ നിന്നു പലപ്പോഴായി 26,000 രൂപയുടെ കപ്പവാഴക്കുലകൾ മോഷ്ടിച്ചതോടെയാണ് പരാതി നൽകിയത്. പ്രതികളിൽ ശരത്തിനെതിരെ വിഴിഞ്ഞം, കാഞ്ഞിരംകുളം സ്‌റ്റേഷനുകളിൽ പോക്സോ, വാഹന മോഷണ കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button