മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി…മുങ്ങാൻ ശ്രമിച്ച് യുവാവിനെ വിമാനത്താവളത്തിൽ പിടികൂടി…
എടമുട്ടത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടിയെടുത്ത് ദുബായിലേക്ക് കടക്കാൻ ശ്രമിച്ച മഹാരാഷ്ട്ര സ്വദേശിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി. എടമുട്ടത്ത് സ്വർണ്ണപ്പണി ചെയ്തുവന്നിരുന്ന സന്തോഷിനെയാണ് (35) മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.
എടമുട്ടത്തെ സ്വർണ്ണപ്പണയ സ്ഥാപനത്തിലെ മാനേജർ ഷണ്മുഖന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 31 മുതൽ ഈ വർഷം ഏപ്രിൽ 10 വരെയുള്ള കാലയളവിൽ 201 ഗ്രാം 700 മില്ലിഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം സ്വർണമാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.