എഐ രംഗത്ത് പുത്തന്‍ കമ്പനി പ്രഖ്യാപിച്ച് മുകേഷ് അംബാനി…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്ത് പുത്തന്‍ പ്രതീക്ഷകളുമായി പുതിയ ഉപകമ്പനി പ്രഖ്യാപിച്ച് റിലയന്‍സ് ഉടമ മുകേഷ് അംബാനി. ‘റിലയന്‍സ് ഇന്റലിജന്‍സ്’ എന്നാണ് റിലയന്‍സിന്റെ പുതിയ ഉപകമ്പനിയുടെ പേര്. ഇന്ത്യയുടെ എഐ സ്വപ്നങ്ങള്‍ക്ക് കുതിപ്പേകുക ലക്ഷ്യമിട്ടാണ് റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുകേഷ് അംബാനിയുടെ പ്രഖ്യാപനം.
ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവിക്കായുള്ള സുപ്രധാന നീക്കമെന്നാണ് റിലയന്‍സ് ഇന്റലിജന്‍സിനെ റിലയന്‍സ് എജിഎം 2025ല്‍ മുകേഷ് അംബാനി വിശേഷിപ്പിച്ചത്. റിലയന്‍സ് ഇന്റലിജന്‍സ്, എഐ രംഗത്തെ കരുത്തരായ ഗൂഗിളും മെറ്റയുമായി തന്ത്രപരമായ പങ്കാളിത്തത്തിലേര്‍പ്പെടും. എഐ രംഗത്ത് പുത്തന്‍ സബ്സീഡ്യറിയുടെ ലക്ഷ്യങ്ങളും മുകേഷ് അംബാനി യോഗത്തില്‍ പങ്കുവെച്ചു.