ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച സാബു ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പുപറയണം

ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ട്വന്റി 20 നേതാവ് സാബു എം ജേക്കബ് സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സാബു ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ മാപ്പുപറയണം എന്നാണ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. ഇ ഡി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് പാര്‍ട്ടിയെ എന്‍ഡിഎ പാളയത്തില്‍ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായെന്നും ആത്മാഭിമാനമുളളവര്‍ ഇനിയും ട്വന്റി 20യില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടി വിട്ട് പുറത്തുവരണമെന്നും ഷിയാസ് പറഞ്ഞു



