പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇന്ന്…. എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ….

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് ഹൃദയ സ്തംഭനത്തെ തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ വഷളായിരുന്നു. 

ഇന്നലെ നേരിയ പുരോഗതി ഉണ്ടായി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാരും അറിയിച്ചു. വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ എംടിയെ സന്ദർശിച്ചിരുന്നു. 

Related Articles

Back to top button