എം.ടിയുടെ വിയോഗം.. സംസ്ഥാനത്ത് 2 ദിവസത്തെ ദുഖാചരണം.. സംസ്കാരം നാളെ.. പൊതുദർശനമില്ല.. കാരണം…

മലയാള സാഹിത്യത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖം ആചരിക്കും. ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കുന്നതിൻ്റെ ഭാഗമായി നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ വൈകീട്ട് അഞ്ചിന് നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ വീട്ടിലെത്തിക്കും.

അതേസമയം മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്നും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി അുശോചിച്ചു.

Related Articles

Back to top button