ചോദ്യപേപ്പർ ചോർച്ച….ഡിഡിഇ ഓഫീസിലേക്ക് എംഎസ്എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ കയ്യാങ്കളി…പ്രവർത്തകരെ പൊലീസ്…..
ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് എംഎസ്എഫ് പ്രവർത്തകർ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് തള്ളിക്കയറി. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണവും ചർച്ചകളും നടക്കുന്നതിനിടയാണ് എംഎസ്എഫ് പ്രവർത്തകരുടെ പ്രതിഷേധം. എം എസ് എഫിന്റെയും യൂത്ത് ലീഗിന്റെയും പ്രവർത്തകർ ഏറെക്കുറെ 10 പേർ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിലേക്ക് തള്ളിക്കയറുകയായിരുന്നു.
വിദ്യാഭ്യാസ ഉപ ഡയറക്ടർ നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. കാര്യമായ അന്വേഷണവും നടപടിയും ഇല്ലാത്ത സാഹചര്യത്തിലും ഇന്നലത്തെ കെമസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന പശ്ചാത്തലത്തിലും ആണ് എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പ്രവർത്തകരുടെ സമരം നടന്നതിന് തൊട്ടുപിന്നാലെ പോലീസ് സ്ഥലത്തെത്തുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ആയിരുന്നു. എം എസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




