‘മിസ്റ്റർ സിദ്ദിഖ്, ഐസി… ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ട’.. ടി സിദ്ദിഖിനും ഐ സിക്കുമെതിരെ MSF…

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പരസ്യപ്രകടനവുമായി എംഎസ്എഫ്. ടി സിദ്ദിഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് എംഎസ്എഫ് പരസ്യ പ്രകടനം നടത്തിയത്. മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലായിരുന്നു പ്രകടനം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ എംഎല്‍എമാരുടെ ചിത്രമടക്കമുള്ള ബാനറുമായി എംഎസ്എഫ് പ്രവര്‍ത്തകര്‍ മുട്ടില്‍ ടൗണില്‍ പ്രകടനം നടത്തുകയായിരുന്നു.

‘മിസ്റ്റർ സിദ്ദിഖ്, മിസ്റ്റർ ഐസീ… കേശു കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്തിയില്ലേൽ ജില്ലയിൽ നിന്ന് ഇനി നിയമസഭ കാണാമെന്നു മോഹിക്കേണ്ട’- എന്നാണ് ബാനറിൽ എഴുതിയിരുന്നത്.

കോളജ് തെരഞ്ഞെടുപ്പിൽ കെഎസ്‍യുവും എസ്എഫ്ഐയും സഖ്യമായിട്ടാണ് മത്സരിച്ചത്. ഫലം വന്നതിനു പിന്നാലെയാണ് എംഎൽഎമാർക്കെതിരെ ബാനറുയർത്തി വിദ്യാർഥി നേതാക്കൾ ടൗണിൽ പ്രകടനം നടത്തിയത്.

Related Articles

Back to top button