കോവളത്ത് കടലിനടിയിൽ കണ്ടെയ്നർ; കണ്ടെത്തിയത് പാറപ്പാരുകളുടെ ഇടയിലായി

കോവളം തീരത്തിന് സമീപം കടലിനടിയിൽ കണ്ടെയ്നർ കണ്ടെത്തി. മേയ് 25ന് കടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്‌സി എൽസ–3യുടെ കണ്ടെയ്നറിന്റെ ഭാഗമാണ് കണ്ടെത്തിയത്. കപ്പൽ മുങ്ങിയതിനു ശേഷം കടലിനടിയിൽ കണ്ടെയ്നറിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെ തുടർന്നാണ് രണ്ടുദിവസം നീണ്ട തിരച്ചിലിന് ശേഷം ഈ കണ്ടെത്തൽ നടന്നത്. കോവളത്തെ ‘മുക്കംമല’യുടെ തുടർച്ചയായി കടലിനടിയിലൂടെ നീളുന്ന പാറപ്പാരുകളുടെ ഇടയിലായി മണ്ണിനടിയിലാണ് കണ്ടെയ്നർ ഭാഗം കിടക്കുന്നത്.

ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (തിരുവനന്തപുരം) സംഘവും കൊച്ചി സ്കൂബ ഡൈവേഴ്സ് സംഘവും ചേർന്നാണ് തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയത്. കണ്ടെത്തിയ ഭാഗം കൂടുതൽ പരിശോധനയ്ക്കായി കരയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button