‘വായ്പയെടുത്ത ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടും’; മുന്നറിയിപ്പുമായി എംഎസ് കുമാർ

ബിജെപിക്കെതിരെ കടുത്ത മുന്നറിയിപ്പും പരിഹാസവുമായി മുതിർന്ന നേതാവ് എംഎസ് കുമാർ. തൻറെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്ത ബിജെപി നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ആത്മഹത്യ ചെയ്ത തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ അനിൽകുമാറിൻ്റെ സഹകരണ സംഘത്തിൽ നിന്ന് വായ്പ എടുത്ത് തിരിച്ചടക്കാത്തവരാണ് നേതാക്കളായി നടക്കുന്നത്. താൻ ബിജെപിയുടെ ഭാഗമല്ലെന്ന അഡ്വ എസ് സുരേഷിൻറെ പരാമർശത്തെ പരിഹസിച്ചുകൊണ്ടായിരുന്നു കുമാറിൻ്റെ പ്രതികരണം.
‘സുരേഷ് പറഞ്ഞാൽ അത് അവസാന വാക്ക് ആണ്, അത്യുന്നതനായ നേതാവാണ് അദ്ദേഹം’, എന്ന് പരിഹാസത്തോടെ പറഞ്ഞുകൊണ്ടാണ് എംഎസ് കുമാറിൻ്റെ പ്രതികരണം. ‘ബിജെപിയുടെ ആരുമല്ല താനെന്ന് ബോധ്യം വന്നത് ഇപ്പോഴാണ്. അദ്ദേഹം പറഞ്ഞപ്പോഴാണ് അത് വ്യക്തമായത്. ആ പരാമർശത്തിൽ വേദനയില്ല. പാർട്ടി പരിപാടികൾ ഒന്നും തന്നെ അറിയിക്കാറില്ല,. റേഷനും ഗ്യാസും ഒന്നും കട്ട് ചെയ്തില്ലല്ലോ. കട്ട് ചെയ്തില്ലെന്ന് കരുതുന്നു. അങ്ങനെയങ്ങ് ജീവിച്ചോളാം’ – എംഎസ് കുമാർ പറഞ്ഞു



