ശ്രീമതി പിപി ദിവ്യയെ കാണാനില്ല…പൊലീസിൽ പരാതി നൽകി…

കൊച്ചി: കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ കാണ്മാനില്ലെന്ന് പൊലീസിൽ പരാതി നൽകി ആം ആദ്മി പാർട്ടി .’കണ്ണൂരിലെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നിലവിൽ നവീൻ ബാബു ആത്മഹത്യാ കേസിൽ കുറ്റാരോപിത കൂടിയായ ശ്രീമതി പിപി. ദിവ്യയെ കാണാനില്ല’ എന്ന് കാണിച്ചാണ് ആം ആദ്മി പാർട്ടി (AAP) കേരള സംസ്ഥാന കമ്മിറ്റി കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയത്.

‘ദിവ്യ, തിരിനാവ് CRC, സമീപം, ഇരിനാവ് – 670301 എന്ന വിലാസത്തിൽ താമസിക്കുന്ന ജനപ്രതിനിധിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ഇവരെ 20 ഒക്ടോബര്‍ മുതൽ കാണാനില്ല’ എന്ന് പരാതിയിൽ പറയുന്നു. കേസിന്റെ പൊതു പ്രാധാന്യം കണക്കിലെടുത്ത്, 2011-ലെ കേരള പൊലീസ് ആക്ട് സെക്ഷൻ 57 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. എഎപി സംസ്ഥാന കമ്മിറ്റി സെക്രട്ടറി ജയദേവ് പിപി നൽകിയ പരാതി കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ട് സ്വീകരിച്ചതായും എഎപി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

Related Articles

Back to top button