കലൂർ സ്റ്റേഡിയം അപകടം.. മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ…
കലൂർ സ്റ്റേഡിയത്തിലെ വിവാദ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയും സംഘാടകരായ മൃദംഗവിഷന്റെ എംഡിയുമായ നിഗോഷ് കുമാർ അറസ്റ്റിൽ. പാലാരിവട്ടം പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം ഇന്ന് ഉച്ചയോടെ കീഴടങ്ങിയിരുന്നു. ഇയാളെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.
അതേസമയം കലൂർ സ്റ്റേഡിയം അപകടത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. കലൂർ ഹെൽത്ത് സർക്കിളിലെ എം എൻ നിതയെ ആണ് സസ്‌പെൻഡ് ചെയ്തത്. കലൂരിലെ ഡാൻസ് പരിപാടിയിലും പണം ഇടപാടിലും ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.