എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ്…കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ…

തിരുവനന്തപുരം: എഡിജിപിഎം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ്നൽകാൻ വിജിലൻസ് ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് പി വി അൻവർ എംഎൽഎ. അന്വേഷണ റിപ്പോർട്ട് അജിത്കുമാറിന് അനുകൂലമായിരിക്കുമെന്ന് നേരത്തെ അറിയാമായിരുന്നു. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം കോടതിയെ സമീപിക്കുമെന്ന് പി വി അൻവർ പറഞ്ഞു. അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങിയ 33,80000 രൂപയുടെ കണക്കൊന്നും റിപ്പോർട്ടിലില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തി. ഒരു നെട്ടോറിയൽ ക്രിമിനൽ സംഘമുണ്ട്. മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞു കൊണ്ട് പറഞ്ഞത് എം ആർ അജിത് കുമാർ നല്ല ഉദ്യോഗസ്ഥൻ എന്നാണ്. എസ് ഐ റ്റി രൂപീകരിച്ചതിന്റെ മൂന്നാം ദിവസമാണ് മുഖ്യമന്ത്രി ഇത് പറഞ്ഞതെന്നും അൻവർ ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button