പന്തളം സിഗ്നലിൽ വെച്ച് എംപിയുടെ വാഹനം മുന്നിലെ കാറിൽ തട്ടി…യുവാവ് ‘സീൻ ഓവറാക്കി’; പരിശോധിച്ചപ്പോൾ കഞ്ചാവ്…
അടൂർ: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി. യുവാവ് സീൻ ആക്കിയതോടെ പൊലീസെത്തി ഇയാളുടെ കാർ പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്. പന്തളം ജംഗ്ഷനിൽ കോൺഗ്രസ് നേതാവായ ആന്‍റോ ആന്‍റണി എംപിയുടെ വാഹനം തട്ടിയ കാറില്‍ നിന്നുമാണ് നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പന്തളം ജംഗ്ഷനിൽ വച്ചാണ് എംപിയുടെ വാഹനം സിഗ്നൽ കാത്തു കിടന്ന മുന്നിലുണ്ടായിരുന്ന കാറിൽ തട്ടിയത്.