തൃപ്പൂണിത്തുറയിൽ സിനിമാതാരം അഞ്ജലി നായർ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി….

കൊച്ചി: തൃപ്പൂണിത്തുറ സീറ്റിൽ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികൾ. പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ്. അതേസമയം തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി സിനിമാതാരം കൂടിയായ അഞ്ജലി നായർ പ്രചാരണത്തിന് തുടക്കമിട്ടു.



