മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം,  കെ ബി ഗണേഷ് കുമാർ

മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഓഫീസിൽ വരുന്നവരോട് മര്യാദയോടെ പെരുമാറണം പല കള്ള പരാതികളും നൽകുമെന്ന് പറയും എന്നാൽ ഭയപ്പെടേണ്ടതില്ല. പ്രൈവറ്റ് ബസുകാരും, ഏജൻ്റുമാരും കള്ളപ്പരാതിയുമായി വരും ഞാൻ അത്തരം കള്ള പരാതി സ്വീകരിക്കില്ല, സത്യസന്ധമായി ജോലി ചെയ്യുന്നവരോട് സർക്കാർ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക സാഹചര്യം അനുസരിച്ചേ പുതിയ കെ എസ്ആർടിസിയിലെ ഒഴിവുകൾ ഉണ്ടാകുകയുളൂ. എന്നാൽ നിലവിലുള്ള ഒഴിവുകൾ ഒരു ദിവസം പോലും വൈകാതെ PSC യ്ക്ക് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ കൂട്ടിച്ചേർത്തു.

Related Articles

Back to top button