നാല് വയസ്സുകാരന്‍റെ കൊലപാതകം…കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്…

തിരുവനന്തപുരം: കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്. കുഞ്ഞിനെ കഴുത്തുമുറുക്കി കൊന്നത് താനെന്ന് അമ്മയുടെ സുഹൃത്ത് തൻബീർ ആലം പൊലീസിനോട് പറഞ്ഞു. ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിലാണ് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ പൊലീസിനോട് പറഞ്ഞത്.തൻബീറിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഞായറാഴ്ച്ച വൈകീട്ട് ആറ് മണിയോടാണ് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ നാല് വയസ്സുകാരൻ ഗിൽദാറെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. മുന്നി ബീഗവും, മുന്നി ബീഗത്തിന്റെ സുഹൃത്ത് തൻബീർ ആലവും ചേർന്നാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

Related Articles

Back to top button