കണ്ണില്ലാത്ത ക്രൂരത; മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

മകൻ്റെ ക്രൂരതയ്ക്കിരയായ അമ്മ മരിച്ചു. കണ്ണൂരിൽ മകൻ കസേരയോടെ വലിച്ചെറിഞ്ഞ് പരിക്കേൽപ്പിച്ച പള്ളിയാന്മൂല വി ശാന്ത (88 ) ആണ് മരിച്ചത്. ആക്രമണത്തിൽ വി ശാന്തയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ മകൻ സജീവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിലാണ് ഇയാൾ അമ്മയെ ഉപദ്രവിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

Related Articles

Back to top button