ഹോളോബ്രിക്സ് കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ച് കൊന്നു.. മകന്‍ കസ്റ്റഡിയില്‍…
mother was beaten to death son arrested in Attappadi
അമ്മയെ മകന്‍ തലക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. പാലക്കാട് അട്ടപ്പാടിയിൽ അരളിക്കോണം ഊരിലെ രേഷി ആണ് കൊല്ലപ്പെട്ടത്.ഹോളോബ്രിക്‌സ് കൊണ്ടു തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അട്ടപ്പാടി പുതൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം.പ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. മകന്‍ രഘു (35) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.