കഴുത്തറുത്തു, നാവ് മുറിച്ചു.. സർപ്പദോഷം മാറാൻ ഏഴ് മാസം പ്രായമുള്ള മകളെ ബലി നൽകി.. മാതാവിന് വധശിക്ഷ….

ഏഴ് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. “എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ, കേസ് ‘അപൂർവങ്ങളിൽ അപൂർവം’ ആയി കോടതി അവസാനിപ്പിക്കുകയും പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. തെലങ്കാനയിലെ സൂര്യപേട്ടിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. സൂര്യപേട്ടിലെ ലാസ്യ എന്ന ബി ഭാരതിയാണ് ക്രൂരകൃത്യം ചെയ്തത്.നിലവിൽ ഭാരതി ജയിലിലാണ്. അന്തവിശ്വാസത്തിന്റെ പേരിലായിരുന്നു കൊലപാതകം.

2021 ഏപ്രിൽ 15 ന് സൂര്യപേട്ട് ജില്ലയിലെ മോതെ മണ്ഡലത്തിലെ മേകലപതി താണ്ടയിലെ വീട്ടിലെ കിടപ്പുമുറിയിൽ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി കുട്ടിയുടെ ദേഹത്ത് കുങ്കുമവും മഞ്ഞളും പുരട്ടി. പൂജയ്ക്കിടെ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും നാവ് അറുത്ത് മാറ്റുകയും ചെയ്തെന്ന് ഭാരതിയുടെ ഭർത്താവ് ബി കൃഷ്ണ മോതെ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.ദാമ്പത്യ പ്രശ്നങ്ങൾ കാരണം ഭാരതിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിവാഹത്തിന് കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഒരു ജ്യോതിഷി അവളോട് സർപ്പ ദോഷം അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞു. സർപ്പ ദോഷ ആചാരങ്ങളിൽ അവൾ അമിതമായി ആകൃഷ്ടയായിരുന്നു, അവളുടെ സ്മാർട്ട്‌ഫോണിൽ അതിനെക്കുറിച്ചുള്ള വീഡിയോകൾ കാണാറുണ്ടായിരുന്നു.

കൊലപാതകത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കുടുംബം ഖമ്മമിലെ ഒരു മനഃശാസ്ത്രജ്ഞനെയും കണ്ടിരുന്നു., അദ്ദേഹം മരുന്ന് നിർദ്ദേശിച്ചെങ്കിലും അതൊന്നും അവർ കഴിച്ചിരുന്നില്ല. പ്രതി ഇപ്പോൾ ഹൈദരാബാദിലെ ചഞ്ചൽഗുഡ വനിതാ സെൻട്രൽ ജയിലിലാണ്.

Related Articles

Back to top button