ഞെട്ടിക്കുന്ന ക്രൂരത.. രണ്ടരവയസുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.. 19 കാരനായ കാമുകന്‍…
രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍.30 കാരിയായ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ 19 കാരനായ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലാണ് അതിദാരുണമായ ക്രൂരത.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോക്സോ പ്രകാരം അമ്മയ്ക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.