പൊലീസ് ജീപ്പ് ഗുണ്ടകൾ അടിച്ചുതകർത്ത സംഭവം.. മകനും ഗുണ്ടകളും ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അമ്മ….
ലഹരിസംഘം പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവത്തിൽ പൊലീസിന് പരാതി നൽകി പ്രതിയായ അൽത്താഫിന്റെ അമ്മ. മകൻ ഗുണ്ടകളുമായി ലഹരിക്കടിമപ്പെട്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും പേടിച്ച് ഓടിരക്ഷപ്പെട്ട് താൻ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും അമ്മ പറയുന്നു. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പൊലീസ് ജീപ്പ് അടിച്ചുതകർത്തത്തിനും നിലവിൽ യുവാക്കൾക്കെതിരെ കേസുണ്ട്. നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. പ്രതികളിൽ ഒരാളായ ഇരട്ടക്കൊലക്കേസ് പ്രതി ബ്രഹ്മജിത്ത് ചികിൽസയിൽ തുടരുകയാണ്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട ഏഴാമൻ കൈനൂർ സ്വദേശി ശിവയ്ക്കായി തിരച്ചിൽ തുടരുകയാണ്.കൊലക്കേസ് പ്രതി ബ്രഹ്മജിത്തിൻ്റെ നേതൃത്വത്തിലായിരുന്നു ജീപ്പ് ആക്രമിച്ചത്. സംഭവത്തിൽ ഗ്രേഡ് എസ്ഐ ജയൻ, സീനിയർ സിപിഒ അജു, സിപിഒമാരായ ഷനോജ്, ശ്യാം എന്നിവർക്ക് പരിക്കേറ്റിരുന്നു.