ഭർതൃമാതാവിനു ഫ്രൈഡ്റൈസിൽ ഉറക്കഗുളിക നൽകി.. കൊലപ്പെടുത്തി.. യുവതിയും കാമുകനും അറസ്റ്റിൽ…

ഭർതൃമാതാവിനെ പെട്രോൾ ഒഴിച്ച്, തീകൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയിൽ. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസിൽ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.ശ്വേതയും സതീഷും തമ്മിലുള്ള ബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണു റാണിയെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഹോട്ടലിൽനിന്നു വാങ്ങിയ ഫ്രൈഡ്റൈസിൽ ഉറക്കഗുളിക ചേർത്ത ശ്വേത, അതു റാണിക്കു നൽകുകയായിരുന്നു. റാണി ഉറങ്ങിയ ശേഷം പെട്രോളുമായി സതീഷ് എത്തുകയും തീ കൊളുത്തുകയുമായിരുന്നു.മരണത്തിൽ സംശയം തോന്നിയ റാണിയുടെ ഇളയ മകൻ നൽകിയ പരാതിയിലാണു പൊലീസ് അന്വേഷണം നടത്തിയത്.

Related Articles

Back to top button