ഭാര്യാമാതാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം.. സ്ത്രീയും മരുമകനും ആശുപത്രിയിൽ….

കുടുംബ വഴക്കിനെ തുടർന്ന് മരുമകൻ ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.അന്ത്യാളം പരവൻപറമ്പിൽ സോമന്റെ ഭാര്യ നിർമ്മലയെയാണ് (58) മകളുടെ ഭർത്താവ് കരിങ്കുന്നം സ്വദേശി മനോജ് (42) പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഏഴരയോടെ അന്ത്യാളത്താണ് സംഭവം.

ആറ് വയസുകാരൻ മകനുമായി ഭാര്യയുടെ വീട്ടിലെത്തിയ മനോജ് ഭാര്യയുടെ അമ്മയുടെ ദേഹത്തും സ്വന്തം ശരീരത്തിലും കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പാലാ അഗ്നിരക്ഷാ സേനയേയും പൊലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.മനോജിന്റെ പൊള്ളൽ ഗുരുതരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button